കേരളം

സുപ്രിം കോടതി വിധി ചോദ്യം ചെയ്യാനില്ല; രണ്ട് വാദങ്ങളിലും കഴമ്പുണ്ട്,യുവതീപ്രവേശനത്തില്‍ കേരളത്തിലെ ജനങ്ങള്‍ തീരുമാനം  എടുക്കട്ടെയെന്ന്‌   രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ദുബായ്:  ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ തീരുമാനം എടുക്കട്ടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ വിഷയത്തില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന അഭിപ്രായമല്ല തനിക്ക് ഇപ്പോഴുള്ളത്. കേരളത്തിലെ നേതാക്കളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതോടെ രണ്ട് വാദങ്ങളിലും കാര്യമുണ്ടെന്നാണ് കണ്ടെത്താനായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

 സ്ത്രീകള്‍ക്ക് തുല്യ അവകാശം വേണമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അതുകൊണ്ട് തന്നെ സുപ്രിംകോടതി വിധി ചോദ്യം ചെയ്യാന്‍ താനില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. യുവതീപ്രവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദ്യം കൈക്കൊണ്ടത്. എന്നാല്‍ പ്രാദേശിക രാഷ്ട്രീയ വിഷയമെന്ന നിലയ്ക്കായിരുന്നു കോണ്‍ഗ്രസ് ഇതിനെ സമീപിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''