കേരളം

ജനനേന്ദ്രിയം മുറിച്ച് റോഡിലുപേക്ഷിച്ചത് ഭിന്ന ലിം​ഗക്കാർ? അന്യസംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്യാനാകാതെ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അന്യസംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രിയം മുറിച്ച് റോഡിലുപേക്ഷിച്ച സംഭവത്തിന് പിന്നിൽ ഭിന്ന ലിം​ഗക്കാരെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് അന്യസംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രിയം മുറിച്ച് റോഡിലുപേക്ഷിച്ചത്. സംഭവം സംബന്ധിച്ച് ലൈ​ഗിംക തൊഴിലാളികളായ ഭിന്ന ലിം​ഗക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 

സംഭവത്തിന് ഇരയായ ആൾ ബധിരനും മൂകനുമാണെന്ന അഭ്യൂഹം ഉയരുന്നതിനിടെ ഇയാൾക്ക് സംസാര ശേഷി ഉണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ആരോ​ഗ്യനില തൃപ്തികരമായെങ്കിൽ മാത്രമെ ചോദ്യം ചെയ്യൽ സാധ്യമാകു. മൂർച്ചയുള്ള ജനനേന്ദ്രിയം പൂർണമായും മുറിച്ചുമാറ്റിയ അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടർമാരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭിന്ന ലിം​ഗക്കാരിലേക്ക് അന്വേഷണം നീണ്ടത്. ജനനേന്ദ്രിയം മുറിഞ്ഞ് അവശനിലയിൽ ഇയാളെ കണ്ടെത്തിയ സ്ഥലത്തിനടുത്ത് ഭിന്ന ലിം​ഗക്കാരെ  കണ്ടെത്തിയതായി മൊഴികളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പൊലീസ് ഇവരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു