കേരളം

പിടിച്ച കൊടി പുതച്ച് കിടക്കണമെന്നാണ് ആഗ്രഹം; ക്ഷണിച്ചവരുടെ സ്ഥാനം പാര്‍ട്ടിയില്‍ സുരക്ഷിതമാണോ;  മുരളീധരന് മറുപടിയുമായി  പദ്മകുമാര്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: താന്‍ കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നാവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ  പദ്മകുമാര്‍. പിടിച്ച കൊടി പുതച്ച് കിടക്കണമെന്നാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. കോണ്‍ഗ്രസില്‍ മുരളീധരന്റെ സ്ഥാനം സുരക്ഷിതമാണോ എന്ന് പരിശോധിച്ചാല്‍ മതി. മുന്നണിയും പാര്‍ട്ടിയും മാറിയ മുരളീധരന് അതുമനസ്സിലാകില്ല. താന്‍ ഇതുവരെയും പാര്‍ട്ടി മാറിയിട്ടില്ല.  രാമന്‍നായരെ പോലും സംരക്ഷിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് നേതാക്കാളാണ് തന്നെ ക്ഷണിക്കുന്നതെന്നും  പദ്മകുമാര്‍ പറഞ്ഞു. 

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ല. യുവതികള്‍ പ്രവേശിച്ചത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പരിശോധന നടത്തിയിട്ടില്ലെന്നും  പദ്മകുമാര്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ പദ്മകുമാറിനെ കഴിഞ്ഞ ദിവസം കെ മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു. സിപിഎമ്മില്‍ തുടര്‍ന്നാല്‍ പദ്മകുമാറിന്റെ കാര്യം പോക്കാണ്.ബോര്‍ഡ് പ്രസിഡന്റിന്റെ കാലാവധി കഴിഞ്ഞാല്‍ കാനനവാസമായിരിക്കും സിപിഎം പദ്മകുമാറിന് വിധിക്കുകയെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി