കേരളം

ബിജെപിയും എന്‍എസ്എസും അണ്ണനും തമ്പിയും: സമദൂരം കാര്യം നേടാനുള്ള അടവ്; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: എന്‍എസ്എസ്‌ ബിജെപിക്ക് കീഴടങ്ങിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്തുശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. ുകുമാരന്‍ നായര്‍ പ്രധാനമന്ത്രി നരന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം വന്നിരിക്കുന്നത്. 

ബിജെപിയും എന്‍എസ്എസും അണ്ണനും തമ്പിയുമാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എന്‍എസ്എസിന്റെ സമദൂരം കാര്യം കാണാന്‍ വേണ്ടിയുള്ള അടവാണെന്നും അദ്ദേഹം പറഞ്ഞു. 

സാമ്പത്തിക സംവരണം നടപ്പാക്കിയ മോദിക്ക് എല്ലാവിധ പ്രാര്‍ത്ഥനകളും ഉണ്ടാകുമെന്ന് എന്‍എസ്എസ് ജനറല്‍ സെ്ക്രട്ടറിയുടെ കത്തില്‍ പറയുന്നു. സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് സുകുമാരന്‍ നായര്‍ കത്തില്‍ പറയുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണത്തെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയുണ്ടായില്ലെന്ന് കത്തില്‍ കോണ്‍ഗ്രസിന് കുറ്റപ്പെടുത്തി സുകുമാരന്‍ നായര്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ