കേരളം

ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്ന കലാകാരന്‍; ലെനിന്‍ രാജേന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ സിനിമയില്‍ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിന്‍ രാജേന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ സിനിമയില്‍ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. കയ്യൂര്‍ സമരം ചിത്രീകരിക്കുന്ന മീനമാസത്തിലെ സൂര്യന്‍, കേരള ചരിത്രത്തിലെ മറ്റൊരു കാലഘട്ടം അവതരിപ്പിക്കുന്ന സ്വാതിതിരുനാള്‍ എന്നിവ ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനിമ വെറും വിനോദോപാധി മാത്രമല്ലെന്നും അതില്‍ ഡോക്യുമെന്ററി സാധ്യതയുണ്ടെന്നും അദ്ദേഹം കണ്ടറിഞ്ഞു. കലാമൂല്യമുള്ള സിനിമകളിലേക്ക് ജനങ്ങളെ സാര്‍വത്രികമായി ആകര്‍ഷിച്ച കലാകാരനായിരുന്നു അദ്ദേഹം. വേനല്‍, ചില്ല്, ദൈവത്തിന്റെ വികൃതികള്‍ മുതലായ സിനിമകളില്‍ ലെനിന്‍ രാജേന്ദ്രന്റെ ഈ വൈഭവം പ്രകടമാണ്. പുതിയചലച്ചിത്ര സംസ്‌കാരത്തെ പോഷിപ്പിച്ചതില്‍ പ്രമുഖനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ എക്കാലവും ഇടതുപക്ഷ  പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം പ്രതിബദ്ധതയോടെ ഉറച്ചുനിന്ന വ്യക്തിയായിരുന്നു ലെനിന്‍ രാജേന്ദ്രനെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു