കേരളം

കോഴിക്കോട് ആദിവാസി സ്ത്രീയുടെ മരണം കൊലപാതകം: പ്രതി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കക്കാടംപൊയില്‍ താഴേകക്കാട് കോളനിയില്‍ ആദിവാസി സ്ത്രീ ഷോക്കേറ്റ് മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് കരിങ്ങാതൊടി രാജന്റെ ഭാര്യ രാധികയെ (38) കൃഷിസ്ഥലത്തെ ഷെഡിന് മുന്നില്‍ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടത്. മൃതശരീരത്തില്‍ ബലപ്രയോഗം നടന്നതിന്റെ പാടുകളുണ്ടായിരുന്നു. സംഭവത്തില്‍ പ്രതി കൂമ്പാറ ബസാര്‍ സ്വദേശി ചക്കാലപ്പറമ്പില്‍ ഷെരീഫ് (48) അറസ്റ്റിലായി. 

രാധികയും ഷെരീഫും ഒരുമിച്ച് എട്ടു വര്‍ഷത്തോളമായി  അകമ്പുഴയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വാഴകൃഷി നടത്തി വരികയായിരുന്നു. പണം ഇടപാടിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചു. 

സംഭവദിവസം ഇരുവരും നന്നായി മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ ഷെരീഫിന്റെ കഴുത്തില്‍ രാധിക പിടിമുറുക്കി. ഓടി രക്ഷപ്പെട്ട ഷരീഫ് തിരിച്ചെത്തിയപ്പോള്‍ മദ്യലഹരിയില്‍ നിലത്തുകിടക്കുന്ന രാധികയെയാണ് കണ്ടത്. വൈദ്യുത മീറ്ററില്‍ വയര്‍ ഘടിപ്പിച്ച് രാധികയുടെ കൈയില്‍ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം ഷെഡിന് മുന്‍വശത്തു കൊണ്ടുവന്ന് കരഞ്ഞു ബഹളംവച്ച് ആളെ കൂട്ടുകയായിരുന്നു. 

അയല്‍വാസികളും തൊട്ടടുത്ത് ക്യാമ്പ് നടത്തുകയായിരുന്ന കര്‍മ്മ ഓമശ്ശേരിയുടെ പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടെ പോകാതെ മാറിനിന്ന ഷെരീഫിനെ അന്നുതന്നെ നാട്ടുകാര്‍ സംശയിച്ചിരുന്നു. നാട്ടുകാരുടെ നിര്‍ബന്ധംമൂലം വാഹനത്തില്‍ കയറിയ ഷെരീഫ് സമനില നഷ്ടപ്പെട്ട രീതിയില്‍ സംസാരിച്ചത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. താമരശ്ശേരി കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം