കേരളം

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമിക്കസ് ക്യൂറി സ്ഥാനം ഗോപാല്‍ സുബ്രഹ്മണ്യം ഒഴിയുന്നു;  വ്യക്തിപരമായ കാരണമെന്ന് സുപ്രിം കോടതിയില്‍ 

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമിക്കസ് ക്യൂറി പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രിം കോടതിയില്‍. വ്യക്തിപരമായ അസൗകര്യങ്ങളുള്ളതിനാലാണ് പദവി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം സുപ്രിം കോടതിക്ക് സമര്‍പ്പിച്ച കത്തില്‍ പറയുന്നു. നവംബര്‍ 25 നാണ് കത്ത് നല്‍കിയത്. നേരത്തേ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ അമിക്കസ് ക്യൂറി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞിരുന്നു.

2012 ലാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിനെ അമിക്കസ് ക്യൂറിയായി സുപ്രിംകോടതി നിയമിച്ചത്. ക്ഷേത്രത്തിലെ അമൂല്യമായ നിധികളില്‍ പലതും നഷ്ടമായെന്ന്  സുപ്രിം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ക്ഷേത്ര ഭരണകാര്യങ്ങളില്‍ കോടതി കൂടുതലായി ഇടപെടുകയും നീരീക്ഷിക്കുകയും ചെയ്തിരുന്നു. പദ്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച കേസിന്റെ അന്തിമ വാദം അടുത്ത് തന്നെ കോടതിയില്‍ നടക്കാനിരിക്കെയാണ് അമിക്കസ് ക്യൂറി സ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ച് ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ സമീപിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത