കേരളം

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ബഹളം: പ്രതിഷേധ ശരണംവിളി; എന്തും കാണിക്കാനുള്ള വേദിയല്ലെന്ന് പിണറായി, താക്കീത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രിയെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയും മന്ത്രി ജി സുധാകരനും നേരെ പ്രതിഷേധ ശരണം വിളികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൊന്നാട അണിയിച്ചപ്പോഴാണ് ആദ്യം സദസ്സില്‍ നിന്ന് ബഹളമുയര്‍ന്നത്. ജയ് വിളികളോടെ പ്രധാനമന്ത്രിയെ വരവേറ്റ സദസ്സ് സ്വാഗത പ്രസംഗത്തിന് മന്ത്രി ജി സുധാകരന്‍ ആരംഭിച്ചപ്പോഴും ശബ്ദ്മുണ്ടാക്കി.  തുടര്‍ന്ന് മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എത്തിയപ്പോഴും സദസ്സില്‍ നിന്ന് ബഹളമുയര്‍ന്നു. 

ഇതോടെ താക്കീതുമായി മുഖ്യമന്ത്രി രംഗത്തെത്തി. എന്തും കാണിക്കാനുള്ള വേദിയാണ് യോഗമെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 'വെറുതേ ശബ്ദമുണ്ടാക്കാതിരിക്കാന്‍ ഇരിക്കുകയാണല്ലേ, ഒരു യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് എപ്പോഴും നല്ലത്. എന്തും കാണിക്കാനുള്ള ഒരു വേദിയാണ് ഒരു യോഗം എന്ന് കരുതരുത്'-അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി