കേരളം

സ്ത്രീകളെ മാത്രം യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കുന്നത് ലിംഗവിവേചനം ; യുവതികള്‍ വന്നതില്‍ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത് സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന് രഹസ്യ അജണ്ടയില്ല. സുപ്രിംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ അജണ്ട

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ എത്തിയതില്‍ നിക്ഷിപ്ത താല്‍പ്പര്യമുണ്ടോ എന്ന് അറിയില്ല. സാധുക്കളായ യുവതികള്‍ ശബരിമലയില്‍ എത്തിയതില്‍ അന്വേഷണം ആവശ്യമില്ല. ശബരിമലയില്‍ എത്തുന്നത് യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കാന്‍ കഴിയില്ല. പുരുഷന്മാരെ ഇത്തരത്തില്‍ പരിശോധിക്കാറില്ല. വിശ്വാസം പരിശോധിക്കാന്‍ മാര്‍ഗമില്ല. സ്ത്രീകളെ മാത്രം യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കുന്നത് ലിംഗവിവേചനം ആണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 

സ്ത്രീ പ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. ശബരിമലയില്‍ എത്തുന്ന യുവതികളുടെ പശ്ചാത്തലം പരിശോധിക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍