കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഉദ്ഘാടകന്‍ മെഗാസ്റ്റാര്‍: ഭാഗ്യമെന്ന് മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മമ്മൂട്ടി നിര്‍വഹിക്കും. ഫെബ്രുവരി 12നാണ് ഉത്സവത്തിന് കൊടിയേറുന്നത്. അന്നേ ദിവസം വൈകിട്ട് 6.30ന് ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ നടക്കുന്ന സമ്മേളനത്തിലാണ് മമ്മൂട്ടി ഉദ്ഘാടകനായി എത്തുന്നത്. 

ഫെബ്രുവരി 20നാണ് പൊങ്കാല. എറണാകുളത്ത് ചെറായിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മധുരരാജയുടെ ലൊക്കേഷനില്‍ ചെന്നു കണ്ടാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ മമ്മൂട്ടിയെ ക്ഷണിച്ചത്.

''സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ ഉത്സവപരിപാടികളുടെ ഉദ്ഘാടകനാകാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. മതസൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും ഉത്സവമാണ് ആറ്റുകാല്‍ പൊങ്കാല.''- മമ്മൂട്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ