കേരളം

കൊച്ചിയില്‍ മട്ടന്‍ കറിയില്‍ സ്വര്‍ണക്കടത്ത്; പിടിച്ചെടുത്തത് ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണം; അമ്പരന്ന് കസ്റ്റംസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണക്കടത്തിന് പുതുപരീക്ഷണങ്ങളാണ് കള്ളക്കടത്ത് സംഘങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചത് മട്ടന്‍കറിയില്‍ നിന്നാണ്. സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത വിധത്തിലുള്ള സ്വര്‍ണക്കടത്ത് കണ്ടെത്തിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അമ്പരന്നുപോയി.

ഗള്‍ഫില്‍നിന്ന് എത്തിയ ഗാസിയാബാദ് സ്വദേശിയാണ് മട്ടന്‍കറിയില്‍ സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. ബാഗേജിന്റെ എക്‌സ്‌റേ പരിശോധനയില്‍ സംശയം തോന്നിയാണ് ഏക്‌സൈസ് വിശദമായി പരിശോധിച്ചത്. അപ്പോഴാണ് മട്ടന്‍ കറിയില്‍ സ്വര്‍ണം കണ്ടെത്തിയത്. കറിയിലുണ്ടായിരുന്ന ഇറച്ചിയിലെ എല്ലുകളുടെ ഉള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. മൊത്തം 108 സ്വര്‍ണകഷണങ്ങള്‍ ഉണ്ടായിരുന്നു. സാധാരണയെക്കാള്‍ അല്‍പം കൂടി നീളമുള്ള എല്ലുകളാണ് മട്ടന്‍ കറിയില്‍ ഉണ്ടായിരുന്നത്. എല്ലാ കഷണങ്ങളിലെയും എല്ലിനുള്ളില്‍ സ്വര്‍ണകഷണങ്ങള്‍ നിറച്ചിരുന്നു. ആകെ 146 ഗ്രാം സ്വര്‍ണമാണ് എല്ലുകളുടെ ഉള്ളില്‍ ഒളിപ്പിച്ചിരുന്നത്.

സാധാരണ കറി കൊണ്ടുവരുന്ന തരം പാത്രത്തിലായിരുന്നു മട്ടന്‍കറി കൊണ്ടുവന്നത്. കറിയിലുണ്ടായിരുന്ന എല്ലുകളെല്ലാം എടുത്ത് കഴുകി നോക്കിയപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയത്. ഏകദേശം ഒരിഞ്ച് വലുപ്പത്തിലുള്ള സ്വര്‍ണകഷണങ്ങളാണ് എല്ലിനുള്ളിലാക്കി കടത്തിക്കൊണ്ടുവന്നത്. പിടിച്ച സ്വര്‍ണത്തിന് നാലരലക്ഷത്തോളം രൂപ വില വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ