കേരളം

ചലച്ചിത്രകാരന്‍ ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്: അന്ത്യാഞ്ജലിയുമായി സാംസ്‌കാരിക കേരളം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്രകാരന്‍ ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് നടത്തും. തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌കാരം. രാവിലെ 9.30ന് യൂണിവേഴ്‌സിറ്റി കോളേജില്‍ മൃതദേഹം ആദ്യം പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം 10.30ഓടെ കലാഭവനിലും പൊതുദര്‍ശനത്തിന് വയ്ക്കും.  

തിങ്കളാഴ്ചയാണ് കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചത്. ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളേജിലെ എംബാം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ 4.15ഓടെയാണ് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവന്നത്. 

ചലച്ചിത്ര രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ ലെനിന്‍ രാജേന്ദ്രനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ കടവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വീട്ടിലേക്കെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ എട്ടുമണിയോടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി