കേരളം

രണ്ടു ശതമാനം അരാജകവാദികള്‍ക്കു വേണ്ടി സര്‍ക്കാര്‍ വിശ്വാസികളോട് യുദ്ധം ചെയ്യുന്നു : തുഷാര്‍ വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : രണ്ടു ശതമാനം വരുന്ന അരാജകവാദികള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളോട് യുദ്ധം ചെയ്യുകയാണെന്ന് എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. എന്‍ഡിഎ ജില്ലാ കമ്മിറ്റി എറണാകുളം മേനക ജംഗ്ഷനില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സ്ത്രീ സമത്വത്തിന് വേണ്ടി വാദിക്കുന്നു എന്ന് അവകാശപ്പെടുന്ന സിപിഎം മുത്തലാഖ് വിഷയത്തില്‍ എടുക്കുന്ന നിലപാട് തിരിച്ചറിയണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഭരണകൂട ഭീകരതയ്ക്കും പൊലീസ് രാജിനുമെതിരെയാണ് എന്‍ഡിഎ ഉപവാസ സമരം സംഘടിപ്പിച്ചത്. എന്‍ഡിഎ ജില്ലാ കണ്‍വീനര്‍ എ ബി ജയപ്രകാശ് അധ്യക്ഷനായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ