കേരളം

ഖനനം പൂര്‍ണമായി നിര്‍ത്താനാകില്ല ; സമരം തുടരുന്നത് എന്തിനെന്ന് അറിയില്ലെന്ന് ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായി നിര്‍ത്താന്‍ കഴിയില്ലെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍. ഇക്കാര്യം സമരക്കാരോട് വിശദമാക്കിയതാണ്. എന്നിട്ടും സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്. താനും സ്ഥലം എംഎല്‍എയും വീണ്ടും ആലപ്പാട് സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു. 

പ്രദേശത്തെ എല്ലാ കാര്യങ്ങളും പരിശോധിച്ചതാണ്. വിഷയത്തില്‍ സര്‍ക്കാരിന് എടുക്കാന്‍ കഴിയുന്ന എല്ലാ കാര്യവും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും സമരം തുടരുന്നത് എന്തിന് വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല. രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണ്.

സമരക്കാര്‍ പ്രദേശത്തിന് പുറത്തുനിന്നുള്ളവരാണെന്ന കാര്യം സ്ഥലം സന്ദര്‍ശിച്ചാല്‍ മനസ്സിലാകുമെന്നും മന്ത്രി ജയരാജന്‍ പറഞ്ഞു. ആലപ്പാട് സന്ദര്‍ശിക്കുന്ന തീയതി ഉടന്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പാട്ടെ കരിമണല്‍ ഖനന വിഷയത്തില്‍ വ്യവസായ മന്ത്രി ഇന്നലെ സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി