കേരളം

2018ല്‍ വാഹനാപകടത്തില്‍ മരിച്ചത് 4199 പേര്‍; കൂടുതല്‍ പേര്‍ ആലപ്പുഴ ജില്ലയില്‍; മരണനിരക്ക് ഉയരുന്നതില്‍ ആശങ്ക

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ റോഡ് അപകടങ്ങളില്‍ മരണമടയുന്നവരുടെ എണ്ണത്തില്‍ വര്‍ധന. 2018ല്‍ 4,199 പേരാണ് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന അപകടങ്ങളില്‍ മരിച്ചത്. 2017ല്‍ ഇത് 4,131 ആയിരുന്നു. ഈ വര്‍ഷം അപകടത്തില്‍ സാരമായി പരുക്കേറ്റവരുടെ എണ്ണം  31,611 ആണ്. 2017ലാകട്ടെ ഇത് 29,733 പേരായിരുന്നു.

റോഡ് അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണമടയുന്നത് ആലപ്പുഴ ജില്ലയിലാണെന്നും കണക്കുകള്‍ കാട്ടിത്തരുന്നു. 365 പേരാണ് ആലപ്പുഴ ജില്ലയില്‍ മാത്രം മരിച്ചത്. മലപ്പുറത്ത് 361പേരും പാലക്കാട് 343 പേരും തിരുവനന്തപുരം റൂറലില്‍ 333 പേരും തിരുവനന്തപുരം നഗരത്തില്‍ മാത്രം 187 പേരും അപകടങ്ങളില്‍ മരിച്ചു.

വയനാട് ജില്ലയിലാണ് താരതമ്യേന അപകടമരണം കുറവ്. 73 പേരാണ് ഇവിടെ മരിച്ചത്. 2017ലും ആലപ്പുഴ ജില്ലയിലാണ് മരണനിരക്ക് കൂടുതല്‍. 407 പേരാണ് ഇവിടെ വാഹനാപകടത്തില്‍ മരിച്ചത്. മലപ്പുറത്ത് 385 ആയിരുന്നു അക്കാലയളവിലെ മരണനിരക്ക്. 2016ല്‍ മലപ്പുറം ജില്ലയില്‍ മാത്രം 402 പേരാണ് അപകടങ്ങളില്‍ മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍