കേരളം

അയ്യപ്പദർശനം ഇന്നുവരെ ; ശബരിമല നട നാളെ അടക്കും

സമകാലിക മലയാളം ഡെസ്ക്

സന്നിധാനം : യുവതീപ്രവേശന വിധിയെ തുടർന്ന് സംഘർഷഭരിതമായ ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനമാകുന്നു. അയ്യപ്പ ദര്‍ശനം ഇന്ന് പൂര്‍ത്തിയാകും. ഇന്ന് അഞ്ച് മണി വരെ മാത്രമേ ഭക്തരെ സന്നിധാനത്തിലേക്ക് കയറ്റി വിടുകയുള്ളൂ. മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല നട നാളെ അടയ്ക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പ ദര്‍ശനം വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു.

ഈ തീര്‍ത്ഥാടന കാലത്തെ നെയ്യഭിഷേകം ഇന്നലെ രാവിലെ 10 മണിയോടെ പൂര്‍ത്തിയായി. തുടര്‍ന്നു കളഭാഭിഷേകവും, മാളികപ്പുറത്തെ എഴുന്നള്ളത്തും മണിമണ്ഡപത്തിലെ കളമെഴുത്തും നടന്നു. തിരുവാഭരണ വിഭൂഷിതനായ മണികണ്ഠ സ്വാമിയുടെ രൂപമാണ് കളമെഴുതിയത്.

തിരുവാഭരണത്തോടൊപ്പം കൊണ്ടുവന്ന കൊടിയുടെയും വാളും പരിചയുമേന്തിയ കുറുപ്പിന്റെയും അകമ്പടിയോടെ, ശരംകുത്തിയിലേക്കുള്ള ദേവന്റെ തിടമ്പ് എഴുന്നള്ളത്തും നടന്നു. രാജപ്രതിനിധിക്ക് മാത്രമേ നാളെ ( ഞായറാഴ്ച) ദർശനം അനുവദിക്കൂ. തുടർന്ന് തിരുവാഭരണം രാജപ്രതിനിധിക്ക് കൈമാറും. തുടര്‍ന്നു ഈ മണ്ഡല കാലത്തിന് സമാപനം കുറിച്ച് ശബരിമല നട നാളെ രാവിലെ ആറുമണിയ്ക്ക് അടയ്ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി