കേരളം

എയര്‍ഇന്ത്യ പ്രവാസികളെ കൊളളയടിക്കുന്നു; രൂക്ഷവിമര്‍ശനവുമായി പിണറായി 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഗള്‍ഫ് പ്രവാസികളെ കൊള്ളയടിക്കാന്‍ നേതൃത്വം നല്‍കുന്നത് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവുകാലം അവസരമാക്കി നാലും അഞ്ചും ഇരട്ടിയായി വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയാണ് എയര്‍ ഇന്ത്യ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസികള്‍ക്ക് യാതൊരു പരിഗണനയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിലും കേന്ദ്ര ഇടപെടല്‍ കാര്യക്ഷമമല്ല. പ്രവാസിക്ഷേമത്തിനായി കണ്‍സോര്‍ഷ്യം രൂപീകരിക്കണമെന്ന ആവശ്യം കേന്ദ്രം അവഗണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

എംബസികള്‍ പ്രവാസികളുടെ കുടുംബ വീടായി മാറേണ്ടതാണ്. എന്നാല്‍ പലപ്പോഴും അത് ഉണ്ടാകുന്നില്ല. ഇതില്‍ കേന്ദ്ര സര്‍ക്കാരിന് പുനര്‍വിചിന്തനം ഉണ്ടാകേണ്ടതുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രവാസികളെ ഉള്‍പ്പെടുത്തിയുള്ള നിക്ഷേപത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ