കേരളം

മണ്ഡല- മകര വിളക്ക് തീർഥാടനം; വരുമാനത്തിൽ ഇത്തവണ 95.65 കോടി രൂപയുടെ കുറവ്

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ഇത്തവണത്തെ മണ്ഡല- മകര വിളക്ക് തീർഥാടന കാലത്ത് ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ 95.65 കോടി രൂപയുടെ കുറവ്. മണ്ഡല കാലത്ത് 58.91 കോടിയുടെയും മകര വിളക്കിന് 36.73 കോടിയുടെയും കുറവുണ്ടായി. ശനിയാഴ്ച വരെയുളള കണക്കനുസരിച്ചാണിത്.

ഇത്തവണ മകര വിളക്കിന് അരവണയ്ക്ക് 28.32 കോടിയുടെയും അപ്പത്തിന് 3.09 കോടിയുടെയും വിറ്റുവരവ് ലഭിച്ചു. കാണിക്ക ഇനത്തിൽ മകര വിളക്ക് കാലത്ത് 24.57 കോടി രൂപയാണ് ലഭിച്ചത്. 

മണ്ഡല കാലത്തെ ആകെ വരുമാനം 105,11,93,917 രൂപയും മകര വിളക്ക് കാലത്തേത് 63,00,69,947 രൂപയുമാണ്. കഴിഞ്ഞ വർഷം മണ്ഡല കാലത്ത് 164,03,89,374 രൂപയും മകര വിളക്കിന് 99,74,32,408 രൂപയുമായുമായിരുന്നു വരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'