കേരളം

ശബരിമല ദര്‍ശനം നടത്താന്‍ അനുവാദം തേടി വീണ്ടും കെ സുരേന്ദ്രൻ; ഹർജി തള്ളി റാന്നി മജിസ്ട്രേറ്റ് കോടതി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി കോടതി വീണ്ടും തളളി. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തളളിയത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നില നില്‍ക്കുന്നതിനാലാണ് ഹര്‍ജി തള്ളിയത്. സമാന ആവശ്യം ഉന്നയിച്ച്  ഹൈക്കോടതിയെ സമീപിച്ചപ്പോൾ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇതെ തുടര്‍ന്നാണ് റാന്നി കോടതിയില്‍ സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്.

മകര വിളക്കിന് ദര്‍ശനം നടത്താന്‍ ഇളവ് തേടി സുരേന്ദ്രന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടം ശാന്തമാണെന്നും അത് തകര്‍ക്കാനാണോ അവിടെ പോകുന്നതെന്നും കോടതി ചോദിച്ചിരുന്നു. സര്‍ക്കാരും കെ സുരേന്ദ്രന് ഇളവ് നല്‍കരുതെന്നും ശബരിമലയില്‍ സംഘര്‍ഷത്തിന് ശ്രമിക്കുമെന്നും കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു