കേരളം

ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർ​ഗയെ വീട്ടിൽ കയറ്റില്ല; ആചാര ലംഘനത്തിന് കുടുംബം എതിര്; സഹോദരൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആചാര ലംഘനത്തിന് കുടുംബത്തിലെ എല്ലാവരും എതിരാണെന്നും ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർ​ഗയെ വീട്ടിൽ കയറ്റില്ലെന്നും സഹോദരൻ ഭരത് ഭൂഷൺ. കനക​ദുർ​ഗയുടെ ശബരിമല കയറ്റത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഭരത് ഭൂഷൺ വ്യക്തമാക്കി. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭരത്. 

ജനുവരി രണ്ടിനാണ് ബിന്ദുവും കനഗദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരനും കുടുംബവും നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഭര്‍തൃ കുടുംബവും കനകദുര്‍ഗയെ തള്ളിപ്പറഞ്ഞു. ഭര്‍ത്താവിന്‍റ വീട്ടിലെത്തിയ കനകദുര്‍ഗയ്ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഭര്‍തൃ മാതാവ് തന്നെ പട്ടികകൊണ്ട് അടിച്ചുവെന്നായിരുന്നു കനദുര്‍ഗയുടെ പരാതി. പരുക്കേറ്റ ഇവര്‍ ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഭര്‍തൃ മാതാവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. അതേസമയം ഭര്‍തൃ മാതാവിനെ കനകദുര്‍ഗ മര്‍ദ്ദിച്ചെന്ന പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി