കേരളം

കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റിയില്ല ; വണ്‍സ്റ്റോപ് സെന്ററില്‍ പൊലീസ് സുരക്ഷ നല്‍കും

സമകാലിക മലയാളം ഡെസ്ക്

പെരിന്തല്‍മണ്ണ: സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയെ വീട്ടുകാര്‍ കൈയ്യൊഴിഞ്ഞു. ഭര്‍ത്താവും വീട്ടുകാരും വീട്ടില്‍ താമസിപ്പിക്കുന്നതിന് വിസമ്മതിച്ചതോടെ ഇവരെ സഖി വണ്‍സ്‌റ്റോപ് സെന്ററിലേക്ക് പൊലീസ് മാറ്റി. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള താത്കാലിക അഭയ കേന്ദ്രമാണ് സഖി വണ്‍സ്റ്റോപ് സെന്റര്‍. 

അരീക്കോടുള്ള സഹോദരന്റെ വീട്ടിലും കനകദുര്‍ഗ്ഗയെ നേരത്തെ കയറ്റിയിരുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് പൊലീസ് സംരക്ഷണത്തോടെ ഇവര്‍ അങ്ങാടിപ്പുറത്തെ സ്വന്തം വീട്ടില്‍ എത്തിയത്. ശബരിമല ദര്‍ശനത്തിന് ശേഷം തിരികെ വീട്ടിലെത്തിയ കനകദുര്‍ഗ്ഗയ്ക്ക് ശാരീരിക ആക്രമണം വീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''