കേരളം

സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധനെ മാറ്റാന്‍ തീരുമാനം, പകരം ആര്‍ രാജേന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സിപിഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായ എന്‍ അനിരുദ്ധനെ മാറ്റാന്‍ തീരുമാനം. പകരം ആര്‍ രാജേന്ദ്രനെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.

ഇന്ന് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. 80 വയസ് പിന്നിട്ടവരെ സെക്രട്ടറിയാക്കരുതെന്ന മുന്‍തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. 

കഴിഞ്ഞ സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്ത് 80 വയസ് പിന്നിട്ടവര്‍ തുടരേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ