കേരളം

കേരളത്തിലെ പ്രളയം റിപ്പബ്ലിക് ദിന പരേഡിലേക്കും ; ഫ്‌ളോട്ടുമായി നാവികസേന

സമകാലിക മലയാളം ഡെസ്ക്


 കൊച്ചി: രാജ്യതലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് കേരളത്തിലെ പ്രളയവും വിഷയമായി എത്തും. നാവിക സേന ഒരുക്കുന്ന നിശ്ചലദൃശ്യമായാണ് രാജ്പഥില്‍ കേരളം ഇക്കുറി സ്ഥാനം പിടിക്കുക. നിശ്ചല ദൃശ്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്ന് കേരളം നേരത്തേ പുറത്തായിരുന്നു. 

കഴിഞ്ഞ വര്‍ഷം നാവികസേന നടത്തിയ ഏറ്റവും വിജയകരമായ ദൗത്യങ്ങളില്‍ ഒന്ന് എന്ന നിലയ്ക്കാണ് പ്രളയം പരേഡിലേക്ക് എത്തുന്നത്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സേന ഒരുക്കിയിരിക്കുന്നത്.

മഹാത്മ ഗാന്ധിയുടെ 150 -ാം ജന്‍മദിന വാര്‍ഷികമായതിനാല്‍ ഗാന്ധിയാണ് ഇത്തവണത്തെ പ്രമേയം. വൈക്കം സത്യാഗ്രഹം മുന്‍നിര്‍ത്തി കേരളം ആശയം അവതരിപ്പിച്ചുവെങ്കിലും സര്‍ക്കാര്‍ നിരസിച്ചിരുന്നു. 16 സംസ്ഥാനങ്ങളാണ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി