കേരളം

ദര്‍ശനം നടത്തിയത് നശ്ശൂലങ്ങള്‍; വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തോട് യോജിക്കാനാവില്ലെന്ന് പുന്നല ശ്രീകുമാര്‍

സമകാലിക മലയാളം ഡെസ്ക്


കൊല്ലം: കേരളത്തിലെ നവോത്ഥാനമുല്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ജനുവരി ഒന്നിന് കേരളത്തില്‍ തീര്‍ത്ത വനിതാമതിലിന്റെ സംഘാടകസമിതി നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത.  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനെതിരെ വിമര്‍ശനവുമായി കെപിഎംഎസ്  ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്തെത്തി. വനിതാ മതില്‍ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പരാമര്‍ശം പ്രതിയോഗികള്‍ക്ക് കരുത്ത് പകരുന്നതായി. ഇത്തരം പ്രസ്താവന നടത്തുമ്പോള്‍ കാണിക്കേണ്ട ജാഗ്രത അദ്ദേഹത്തില്‍ നിന്നും ഉണ്ടായില്ലെന്നും പുന്നല പറഞ്ഞു. വനിതാ മതിലിന്റെ പിറ്റേ ദിവസം യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനം വെള്ളാപ്പള്ളി നടത്തിയിരുന്നു. വനിതാമതില്‍ കെണിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ദര്‍ശനം നടത്തിയ നശ്ശൂലങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ തന്നെ കയറാനാവുന്നില്ലെന്ന പരാമര്‍ശം നവോത്ഥാന സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ യോജിക്കുന്നതല്ലെന്നും പുന്നല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി