കേരളം

അസുഖം ഉണ്ടെങ്കില്‍ ചികിത്സിക്കുകയാണ് വേണ്ടത്; കുഞ്ഞനന്തന്റെ പരോളിനെതിരെ ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സിപിഎം നേതാവ് പികെ  കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി. അസുഖം ഉണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല ചികിത്സിക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. തടവുകാരന് ചികിത്സ നല്‍കേണ്ടത് സര്‍ക്കാരാണെന്ന് കോടതി വ്യക്തമാക്കി. ചികിത്സയുടെ പേരില്‍ പരോള്‍ വാങ്ങി കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കകയാണെന്ന് കെകെ രമ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കം വിശദികരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടി കുഞ്ഞനന്തന് നോട്ടീസയച്ചു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന്  ശിക്ഷിക്കപ്പെട്ട് സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റിയംഗം പി കെ കു!ഞ്ഞനന്തന്‍ ജയിലിലാകുന്നത് 2014 ജനുവരിയിലാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോയ കുഞ്ഞനനന്തന്‍ പക്ഷേ  നാല് വര്‍ഷം പിന്നിടുമ്പോള്‍  389 ദിവസം പുറത്തായിരുന്നുവെന്നാണ് പരോള്‍ രേഖകള്‍ വ്യക്തമാക്കുന്നത്.
 

ടിപി കേസില്‍ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തന് തുടര്‍ച്ചായി പരോള്‍ അനുവദിക്കുന്നുവെന്ന് ചുണ്ടിക്കാട്ടി കെ കെ രമയാണ് ഹൈക്കോടതിയെ സമീപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം