കേരളം

ഉമ്മന്‍ചാണ്ടി മത്സരിക്കുമോ? സാധ്യത തള്ളാതെ മുകുള്‍ വാസ്‌നിക്; പരിഗണിക്കുക വിജയസാധ്യത മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കാനുള്ള സാധ്യത തള്ളാതെ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബൂത്ത് തലം മുതല്‍ കെപിസിസി വരെ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാകുന്ന തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് പരിഗണിക്കുകയെന്ന് നേരത്തെ തന്നെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. 

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന സൂചനയാണ് ഉമ്മന്‍ ചാണ്ടി നല്‍കുന്നത്.  എംഎല്‍എമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് ധാരണ. താനിപ്പോള്‍ എംഎല്‍എയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസിന്റെ തെരഞ്ഞടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായാണ് എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക് എത്തിയത്. വാസ്‌നികിന്റെ രണ്ടാംഘട്ട പര്യടനമാണിത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പായി നേതാക്കളുടെ മനസ്സറിയുക എന്നതും സന്ദര്‍ശന ലക്ഷ്യമാണ്. കൊല്ലം പത്തനംതിട്ട, കോട്ടയം,ആലപ്പുഴ എറണാകുളം ജില്ലകളിലും വാസ്‌നിക് പര്യടനം നടത്തും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി