കേരളം

സ്ത്രീകളെ അപമാനിച്ചു: 'ആർപ്പോ ആർത്തവം' പരിപാടിക്കെതിരെ ഹര്‍ജി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലിംഗവിവേചനത്തിനെതിരായ ബോധവത്കരണമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം സ്ത്രീകളെ അപമാനിക്കുന്ന തരത്തിലായിരുന്നെന്നാരോപിച്ച് കോടതിയില്‍ ഹര്‍ജി. പരിപാടിയുടെ ഭാഗമായി നടത്തിയ റാലി സ്ത്രീകളെ അപമാനിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം. ഭാരതീയ ജനത മഹിള മോര്‍ച്ച എറണാകുളം ജില്ലാ പ്രസിഡന്റ് പത്മജ എസ് മേനോനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

റാലിയില്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് ആരോപണം. മറൈല്‍ ഡ്രൈവിലെ വേദിയുടെ കവാടം തയ്യാറാക്കിയതും ദുഃസൂചനയോടെയാണെന്നും ഇതിനുമുന്നില്‍ ഇന്ത്യന്‍ ഭരണഘടന പ്രദര്‍ശിപ്പിച്ചത് ഗുരുതര കുറ്റകൃത്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി 28ന് പരിഗണിക്കാന്‍ മാറ്റി. 

ശബരിമല യുവതിപ്രവേശന വിധിയെത്തുടര്‍ന്ന് സമൂഹത്തില്‍ ആര്‍ത്തവ അയിത്തം കല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി കൊച്ചിയില്‍ സംഘടിപ്പിച്ചത്. ആര്‍ത്തവത്തിനെ എതിര്‍ക്കുന്നവര്‍ക്കെതിരായ പരിപാടിക്ക് വിവിധ സ്ത്രീ കൂട്ടായ്മകളാണ് നേതൃത്വം നല്‍കിയത്. ജനുവരി 12,13 തിയതികളിലാണ് പരിപാടി നടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി