കേരളം

വിലക്കയറ്റം സാധാരണക്കാരനെ ബാധിച്ചില്ല; വിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദം, സുതാര്യത ഉറപ്പാക്കിയെന്നും ഗവര്‍ണര്‍ 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : സംസ്ഥാനത്തെ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമായിരുന്നുവെന്ന് ഗവര്‍ണര്‍. ഇതുകൊണ്ടാണ് സാധാരണക്കാരനെ വിലക്കയറ്റം ബാധിക്കാതിരുന്നത്. കണ്‍സ്യൂമര്‍ഫെഡും പൊതുവിതരണ സ്ഥാപനങ്ങളും മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.  ഉപഭോക്താക്കളുടെ സൗകര്യത്തിനായി എല്ലാ ജില്ലയിലും കണ്‍സ്യൂമര്‍ ഡസ്‌കുകള്‍ സ്ഥാപിച്ചുവെന്നും ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ കാര്യക്ഷമമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഗുണനിലവാരമുള്ള സാധനങ്ങള്‍ സാധാരണക്കാരന് ലഭ്യമാക്കാന്‍ സാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. പൊതുവിതരണ രംഗത്തുള്‍പ്പടെ സുതാര്യത മുഖമുദ്രയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു.

ആദിവാസികള്‍ക്കായി പ്രത്യേക പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 'ഒരു വീട്ടില്‍ ഒരു ജോലിക്കാരന്‍' എന്ന പദ്ധതിയും ഗോത്രബന്ധു പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. മലപണ്ടാരം, മലപുലയ, അറവന്‍ , അടിയ, പണിയ സമുദായങ്ങള്‍ക്ക് പ്രത്യേക സഹായം ലഭ്യമാക്കും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും കുറഞ്ഞത് എസ് സി വിഭാഗത്തില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെയെങ്കിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ഒഴിവുള്ള തസ്തികകള്‍ നികത്തുമെന്നും ഗവര്‍ണര്‍ അറിയിച്ചു. 

 മത്സ്യത്തൊഴിലാളികള്‍ക്കായി സാറ്റലൈറ്റ് ഫോണുകള്‍ കൂടുതലായി ലഭ്യമാക്കും. മെച്ചപ്പെട്ട കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളും ജീവന്‍  രക്ഷാ ഉപാധികളും നല്‍കും. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കും. മുട്ടത്തറയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക പുനരധിവാസ കേന്ദ്രം നിര്‍മ്മിക്കും. 

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ നിലവാരം ഉയര്‍ത്തുന്നതിനായുള്ള സമഗ്ര വികസന പദ്ധതികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. ശാസ്ത്രപ്രതിഭകളെ കണ്ടെത്തുന്നതിനായി 'ശാസ്ത്രയാനം'  പദ്ധതിയും വായന പ്രോത്സാഹിപ്പിക്കുന്നതിന് 'വായനാ വസന്തവും' ഹയര്‍സെക്കന്റി വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി തലത്തിലും 'ദിശ' പദ്ധതിയും നടപ്പിലാക്കി വരികയാണ്. ദേശീയ നൈപുണ്യ വികസന കോര്‍പറേഷനുമായി സഹകരിച്ച് സ്‌കൂളുകളില്‍ 'സ്‌മൈല്‍' പദ്ധതി നടപ്പിലാക്കും. വിദ്യാര്‍ത്ഥികളുടെ പാഠ്യേതര കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇത്.

എയ്ഡഡ്- അണ്‍എയ്ഡഡ് കോളെജുകളെ കൃത്യമായ സമയങ്ങളില്‍ വിലയിരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ സമിതികളെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോളെജുകളുടെ നിലവാരം സംബന്ധിച്ച് കൃത്യസമയങ്ങളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അധ്യാപകര്‍ക്കായി ആപ്റ്റിട്യൂഡ് ടെസ്റ്റും  മറ്റ് പരിശീലന പദ്ധതികളും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്