കേരളം

രാഹുല്‍ ഗാന്ധി 29ന് കേരളത്തില്‍: നിയമസഭാ സമ്മേളനം മാറ്റിവെച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി 29ന് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നതിനെ തുടര്‍ന്ന് അന്നേദിവസം നിയമസഭ ചേരില്ല. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ചൊവ്വാഴ്ചത്തെ നിയമസഭാ സമ്മേളനം മാറ്റിയത്. പകരം ഫെബ്രുവരി ഒന്നിനാണ് നിയമസഭ ചേരുന്നത്. ഇന്നലെ ചേര്‍ന്ന കാര്യോപദേശക സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 29ന് രാവിലെയാണ് രാഹുല്‍ കൊച്ചിയിലെത്തുന്നത്. 

ഏഴിന് സഭ പിരിയുന്നതിന് പകരം 12 വരെ സമ്മേളനം നീട്ടി. ഏഴാം തിയതി സഭ പിരിയാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശന പരിപാടികളില്‍ പ്രതിപക്ഷത്തെ മിക്ക എംഎല്‍എമാരും പങ്കെടുക്കുന്നുണ്ട്. ഇതേ തുടര്‍ന്ന്, സഭ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുകയായിരുന്നു. 

ഇതിനിടെ, തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രചരണത്തിന് പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും. നാളെ ഉച്ചക്ക് 1.55ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 2.35ന് കൊച്ചി റിഫൈനറിയില്‍ മൂന്നു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് 3.30ന് തൃശൂരിലെത്തി യുവമോര്‍ച്ച സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി