കേരളം

ഇത്രയും സൗന്ദര്യബോധം ഇല്ലാത്തവരോ?; തലസ്ഥാന നഗരത്തിലെ ആര്‍ട്ടീരിയയില്‍ പോസ്റ്ററുകള്‍, പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ മനോഹരമാക്കി തീര്‍ക്കാനായി സംസ്ഥാന സര്‍ക്കാര്‍ 2015ല്‍ ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ആര്‍ട്ടീരിയ. തലസ്ഥാന നഗരത്തിലെ എല്‍എംഎസ് ജംഗ്ഷന്‍ മുതല്‍ പാളയം വരെയുള്ള മതില്‍ക്കെട്ടുകളാണ് വര്‍ണ്ണങ്ങളാല്‍ നിറഞ്ഞിരുന്നത്. കണ്ണിന് കുളിര്‍മ നല്‍കി നില്‍ക്കുന്ന ഈ മതില്‍ തലസ്ഥാനത്തെത്തുന്നവര്‍ക്ക് ഒരു പ്രധാന കാഴ്ചയാണ്.

എന്നാല്‍ കലാബോധവും സൗന്ദര്യബോധവുമില്ലാത്ത ഒരുവിഭാഗം ആളുകള്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത് ജനങ്ങളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. പാളയം ബസ്റ്റോപ്പിന് സമീപമാണ് ചിത്രങ്ങള്‍ക്ക് മുകളിലൂടെ പോസ്റ്ററുകള്‍ ഒട്ടിച്ചിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പോസ്റ്ററുകളും ഇതിലുണ്ട്. കലാകാരന്‍മാരും മറ്റും ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി