കേരളം

നമ്പി നാരായണനെതിരെ മോശം പരാമര്‍ശം : സെന്‍കുമാറിനെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്മപുരസ്‌കാരം ലഭിച്ച ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടി. പി സെന്‍കുമാറിനെതിരെ പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കെയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി നല്‍കിയിരിക്കുന്നത്. 

നമ്പി നാരായണന് പത്മ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാര്‍ രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പരാതിയില്‍ ആരോപിക്കുന്നു. നമ്പി നാരായണനെതിരായ പരാമര്‍ശത്തിലൂടെ നീതിന്യായ വ്യവസ്ഥയെയും സെന്‍കുമാര്‍ അപമാനിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

പത്മ പുരസ്‌കാരം നല്‍കേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ നല്‍കിയിട്ടില്ലെന്ന് സെന്‍കുമാര്‍ ആരോപിച്ചിരുന്നു. പുരസ്‌കാരം നല്‍കിയത്  അമൃതില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്നും അടുത്ത വര്‍ഷം ഗോവിന്ദ ചാമിക്കും അമീറുല്‍ ഇസ്ലാമിനും മറിയം റഷീദയ്ക്കും പുരസ്‌കാരം നല്‍കുന്നത് കാണേണ്ടി വരുമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. 

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി അന്വേഷണം നടത്തുകയാണ്. ആ സമിതി അന്വേഷണം നടത്തുന്നതിനിടെ നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് ശരിയല്ല. നമ്പി നാരായണന്‍ ആദരിക്കപ്പെടേണ്ട എന്ത് സംഭാവനയാണ് നല്‍കിയത് എന്ന് ആര്‍ക്കും അറിയില്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി