കേരളം

ഉത്പന്ന വിലയ്ക്കു മേൽ ഒരു ശതമാനം പ്രളയ സെസ്; ആഡംബര ഉത്പന്നങ്ങളുടെ വില കൂടും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കുന്ന ഒരു ശതമാനം പ്രളയ സെസ് ചില ഉത്പന്നങ്ങളുടെ വിലയിൽ വർധനയുണ്ടാക്കുമെന്ന് സൂചനകൾ. ആഡംബര ഉത്പന്നങ്ങളുടെ വിലയിലായിരിക്കും കാര്യമായ വർധന. സാധാരണയായി സെസ് ചുമത്തുന്നതു നികുതിക്കു മേലാണെങ്കിൽ‌ പ്രളയ സെസ് അടിസ്ഥാന വിലയ്ക്കുമേൽ ആകുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കുന്നതിനാൽ നിത്യോപയോഗ സാധനങ്ങൾക്കു മേൽ സെസ് ചുമത്തില്ലെന്നാണു സൂചന. അതേസമയം കാർ, ടിവി, റഫ്രിജറേറ്റർ, എയർ കണ്ടിഷനർ, സിമന്റ്, സിഗരറ്റ് തുടങ്ങിയവയ്ക്കു മേൽ സെസ് വന്നേക്കും. വാഹനം, ടിവി, അഞ്ച് ലക്ഷം രൂപ വിലയുള്ള കാർ വാങ്ങുമ്പോൾ സെസ് ഇനത്തിൽ മാത്രം 5000 രൂപ അധികം നൽകേണ്ടി വരും. ജിഎസ്ടിക്കു മേലായിരുന്നു സെസ് എങ്കിൽ 28% നികുതിയുടെ ഒരു ശതമാനമായ 1400 രൂപ നൽകിയാൽ മതിയായിരുന്നു. 10 ലക്ഷത്തിന്റെ കാറിന് 10,000 രൂപയും 15 ലക്ഷത്തിന് 15,000 രൂപയും സെസ് നൽകണം. 50,000 രൂപ വിലയുള്ള ടിവിക്ക് 500 രൂപ സെസ് നൽകണം.

28% നികുതി നിരക്കുള്ള എല്ലാ ഉത്പന്നങ്ങൾക്കും 18% ഉള്ള ഏതാനും ഉത്പന്നങ്ങൾക്കും സെസ് ചുമത്തുമെന്നാണു സൂചന. ജിഎസ്ടി മൂന്ന് ശതമാനം ആയ സ്വർണത്തിനു മേൽ സെസ് ചുമത്തിയാൽ വിവാഹ ആവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങുന്നവർക്ക് അധിക ഭാരമാകും. 

പ്രളയാനന്തര പുനർനിർമാണത്തിനായി 1% സെസ് ചുമത്താൻ ജിഎസ്ടി കൗൺസിലാണ് സംസ്ഥാനത്തിന് അധികാരം നൽകിയത്. 2 വർഷം കൊണ്ട് പരമാവധി പിരിച്ചെടുക്കാവുന്നത് 2000 കോടി രൂപയാണ്. സാധാരണ ജിഎസ്ടി തുക സംസ്ഥാനവും കേന്ദ്രവും വീതിച്ചെടുക്കുകയാണെങ്കിൽ സെസ് തുക മുഴുവൻ സംസ്ഥാനത്തിനു ലഭിക്കും. ഏപ്രിൽ ഒന്നിന് സെസ് പ്രാബല്യത്തിലാകുന്നതോടെ വ്യാപാരികൾ ബില്ലിങ് സോഫ്റ്റ്‍‌വെയറിൽ ഇതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തേണ്ടി വരും. 

രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഏർപ്പെടുത്തിയിട്ടില്ലാത്ത സെസ് കേരളം മാത്രം ചുമത്തുമ്പോൾ ഇതര സംസ്ഥാനങ്ങളിൽ പോയി ഉത്പന്നങ്ങൾ വില കുറച്ചു വാങ്ങുന്ന പ്രവണത മടങ്ങിവരുമെന്ന ആശങ്ക സർക്കാരിനുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്