കേരളം

കനകദുര്‍ഗ മഹിളാമന്ദിരത്തില്‍ തന്നെ തുടരും; ഹര്‍ജി ഫെബ്രുവരി നാലിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്


 പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത കനകദുര്‍ഗ മഹിളാ മന്ദിരത്തില്‍ തന്നെ തുടരും. അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്നും കുട്ടികളെ സംരക്ഷിച്ച് കഴിയാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് കനക ദുര്‍ഗ കോടതിയെ സമീപിച്ചത്.കനകദുര്‍ഗയുടെ വാദം കേട്ട കോടതി കേസ് പരിഗണിക്കുന്നത് ഫെബ്രുവരി നാലിലേക്ക് മാറ്റുകയായിരുന്നു.

 ആഭ്യന്തര ഗാര്‍ഹിക പീഡന നിയമവുമായി ബന്ധപ്പെട്ട വാദങ്ങള്‍ രണ്ട് മണിക്കൂറോളമാണ് കോടതി കേട്ടത്. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും കോടതിയില്‍ ഹാജരായിരുന്നു.

കേസില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിയതോടെ കനത്ത സുരക്ഷയില്‍ കനകദുര്‍ഗയെ മഹിളാ മന്ദിരത്തില്‍ തിരികെ എത്തിക്കുകയായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിയ കനക ദുര്‍ഗയെ വീട്ടില്‍ കയറ്റാന്‍ ഭര്‍തൃവീട്ടുകാരും സഹോദരനും തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി