കേരളം

ഗോഡ്‌സെയെ പരസ്യമായി തൂക്കിലേറ്റി കെഎസ്‌യുവിന്റെ പകവീട്ടല്‍; ഹിന്ദുമഹാസഭയ്ക്ക് എതിരെ പ്രതിഷേധം കനക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മഹാത്മാ ഗാന്ധിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധി വധം പുനരാവിഷ്‌കരിച്ച് ആഘോഷിച്ച ഹിന്ദുമഹാസഭയയ്ക്ക് എതിരെ പ്രതിഷേധം കനക്കുന്നു. തൃശൂരില്‍ കെഎസ്‌യു സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഗാന്ധിയുടെ കൊലയാളി നാഥുറാം വിനായക് ഗോഡ്‌സെയുടെ കോലം പരസ്യമായി തൂക്കിലേറ്റി. .ഗാന്ധി ഘാതകനായ ഗോഡ്‌സെയെ പൂജിക്കുന്ന പ്രധാനമന്ത്രി അടക്കമുള്ള ആളുകള്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് കെഎസ്‌യു വ്യക്തമാക്കി. 

ഗാന്ധി കോലത്തിന് നേരെ വെടിയുതിര്‍ക്കുകും ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തായിരുന്നു ഹിന്ദുമഹാസഭയുടെ ആഘോഷം. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് കേരള സൈബര്‍ വാരിയേഴ്‌സ് പകരം വീട്ടിയത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ തങ്ങള്‍ ക്ഷമിച്ച് നോക്കിയിരിക്കില്ലെന്ന് സൈബര്‍ വാരിയേഴ്‌സ് ഹിന്ദുമഹാസഭയ്ക്ക് മുന്നറിയിപ്പ് നല്‍കി. 

ഹിന്ദുമഹാസഭയുടെ ഉള്ളടക്കങ്ങള്‍ ഒന്നും ഇപ്പോള്‍ സൈറ്റില്‍ ലഭ്യമല്ല. പകരം ഹിന്ദുമഹാസഭ തുലയട്ടേ എന്നുള്ള സൈബര്‍ വാരിയേഴ്‌സിന്റെ പോസ്റ്ററാണുള്ളത്. സ്വന്തം പ്രവൃത്തികളില്‍ ശരിയുടെയും അംഹിംസയുടേയും പാത പിന്തുടരാന്‍ ഗാന്ധിജി എല്ലായിപ്പോഴും ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ മാതൃകയായി തുടരുമെന്നും കേരളാ വാരിയേഴ്‌സ് ഹാക്ക് ചെയ്ത വെബ് പേജില്‍ കുറിക്കുന്നു.

എന്റെ അനുവാദമില്ലാതെ ആര്‍ക്കും എന്നെ നോവിക്കാനാവില്ല. കണ്ണിന് കണ്ണ് എന്നത് ലോകത്തെ ആകെ അന്ധതയില്‍ ചെന്നവസാനിപ്പിക്കുകയേ ഉള്ളൂ എന്ന മഹാത്മാ ഗാന്ധിയുടെ വചനവും വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്.

ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്ത ഹിന്ദുമഹാസഭ നേതാവ് പൂജാശകുന്‍ പാണ്ഡെയോട് തലച്ചോര്‍ കളയാതെ തടികുറയ്ക്കാനുള്ള നിര്‍ദേശവും ഹാക്കര്‍മാര്‍ നല്‍കുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി സര്‍ക്കാര്‍ ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കേരളാ വാരിയേഴ്‌സ് ആവശ്യപ്പെട്ടു.

അതേസമയം ഗാന്ധിവധം പുനരാവിഷ്‌കരിച്ച സംഭവത്തില്‍ 13 ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗാന്ധി ഇന്ത്യയുടെ വിഭജനത്തിന് കാരണക്കാരന്‍ ആണെന്ന് പറഞ്ഞായിരുന്നു വനിതാ നേതാവ് വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇവര്‍ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയുടെ ചിത്ത്രില്‍ പൂമാലയര്‍പ്പിച്ച് ആദരം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നൗറംഗബാദില്‍ നടന്ന സംഭവത്തില്‍ ഇന്നലെ രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത