കേരളം

പതിനഞ്ചു വയസ്സുമുതല്‍ ഒന്നരവര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ രഹസ്യമൊഴി

സമകാലിക മലയാളം ഡെസ്ക്

സുല്‍ത്താന്‍ ബത്തേരി: വയനാട് ഡിസിസി അംഗവും ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒഎം ജോര്‍ജ് 15 വയസ് മുതല്‍ ബലാത്സംഗം ചെയ്ന്നുവെന്ന് കോടതിയില്‍ പെണ്‍കുട്ടി രഹസ്യമൊഴി നല്‍കി. പതിനഞ്ചാം വയസ് മുതല്‍ ഒന്നര വര്‍ഷത്തോളം ഒ എം ജോര്‍ജ് പിഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനും പൊലീസിനും മൊഴി നല്‍കിയിരുന്നത്.

ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മോഴിയിലും ഇതേ നിലപാടില്‍ പെണ്‍കുട്ടി ഉറച്ചുനിന്നു. എതിര്‍ത്തിട്ടും ആരെയെങ്കിലും അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം തുടര്‍ന്നുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.നഗ്‌ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്യുകയായിരുന്നു. ജോര്‍ജിനെ പേടിച്ച് വിവരം മാതാപിതാക്കളെ അറിയിച്ചതുമില്ല. ഇവര്‍ അറിഞ്ഞതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, അമ്മ നല്‍കിയ പിന്തുണയാണ് പരാതിയുമായി മുന്നോട്ട് പോകാര്‍ പ്രേരിപ്പിക്കുന്നതെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. മൊഴിയുടെ പകര്‍പ്പ് അന്വേഷണ ഉദ്യോസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിന്റെ വീട്ടിലും പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തും പരിശോധന നടത്തി.

പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്. അതേസമയം, അന്വേഷണ സംഘം ജോര്‍ജിന് വേണ്ടിയുള്ള തിരച്ചില്‍ കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു. മൈസൂരിലും ബംഗളൂരുവിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

ജോര്‍ജിന്റെ ചില സുഹൃത്തുക്കള്‍ക്ക് കര്‍ണാടകയിലെ ഉള്‍ഗ്രാമങ്ങളില്‍ കൃഷി സ്ഥലങ്ങളുള്ളത് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളി കളയുന്നില്ല അതുകൊണ്ട് തന്നെ പാസ്‌പോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ ജോര്‍ജ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള