കേരളം

റെയിൽവേ സ്റ്റേഷൻ വഴി കടത്താൻ ശ്രമിച്ചത് അഞ്ചരക്കിലോ സ്വർണം; ഒരാൾ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : നികുതി വെട്ടിച്ച് കടത്താൻ  ശ്രമിച്ച അഞ്ചരക്കിലോ സ്വർണം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി. രാജസ്ഥാൻ സ്വദേശി രണജിത്ത് സിങാണ് സ്വർണക്കടത്തിനിടെ പിടിയിലായത്. പ്ലാറ്റ്ഫോമിൽ സംശസയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെറെയിൽവേ പൊലീസ് വിശദമായി പരിശോധിച്ചതോടെയാണ് സ്വർണം കണ്ടെത്തിയത്. ബാ​ഗിന്റെ രഹസ്യ അറകളിലാണ് അഞ്ചരക്കിലോ സ്വർണവും ഒളിപ്പിച്ചിരുന്നത്. 

ഇയാൾക്ക് കേരളത്തിലെ സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത സ്വർണം ജിഎസ്ടി വകുപ്പിന് കൈമാറി. കേരളത്തിലെ സ്വർണവ്യാപാര ശാലകൾക്കായി ഇത്തരത്തിൽ സ്വർണം നികുതിവെട്ടിച്ച് കടത്തിക്കൊണ്ട് പോരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു