കേരളം

ശബരിമല കേസ് അടുത്ത ബുധനാഴ്ച സുപ്രിംകോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ശബരിമല കേസ് ഫെബ്രുവരി ആറിന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും കോടതി പരിഗണിക്കും. 

ശബരിമല കേസ് ജനുവരി 23 ന് പരിഗണിക്കുമെന്നായിരുന്നു സുപ്രിംകോടതി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഭരണഘടനാബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ ലീവില്‍ പോയതോടെ, കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് നീട്ടിവെക്കുകയായിരുന്നു.

യുവതീ പ്രവേശനം അനുവദിച്ച വിധിക്കു പിന്നാലെ ശബരിമലയിയലെ ആചാരങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശി വിജയകുമാര്‍, മുംബൈ സ്വദേശി ശൈലജ വിജയന്‍, വിഎച്ച്പി നേതാവ് എസ് ജയ രാജ്കുമാര്‍, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹര്‍ജി നല്‍കിയത്. കൂടാതെ 50 ഓളം റിവ്യൂ ഹർജികളും കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹർജിയും, 50 ഓളം റിവ്യൂ ഹർജികളും കോടതിയുടെ മുന്നിലുണ്ട്. 

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ആര്‍എഫ് നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവര്‍ അംഗങ്ങളായ ഭരണഘടനാ ബഞ്ച് കഴിഞ്ഞ സപ്തംബര്‍ 28നാണ് യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് വിധി പ്രഖ്യാപിച്ചത്. വിധിയെ ബെഞ്ചിലെ ഏക വനിതാ അം​ഗമായ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മാത്രമാണ് എതിര്‍ത്തത്. ദീപക് മിശ്ര വിരമിച്ച സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ഭരണഘടനാ ബഞ്ചില്‍ അംഗമായി എന്നതുമാത്രമാണ് പുതിയ മാറ്റം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം