കേരളം

സദ്യക്കൊപ്പം 100 രൂപയും; പോകാഞ്ഞത് നഷ്ടമായെന്ന് സോഷ്യല്‍ലോകം, വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഷഷ്ഠിപൂര്‍ത്തി അഘോഷത്തിന് എത്തിയവര്‍ക്ക് 100 രൂപയുടെ നോട്ട് നല്‍കിയ വീട്ടമ്മയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. തൃശൂര്‍ കൊടകര മറ്റത്തൂര്‍ കൈമുക്ക് മനയിലെ നാരായണന്‍ നമ്പൂതിരിയുടെ  ഷഷ്ഠിപൂര്‍ത്തി ആഘോഷത്തിലാണ് അതിഥികള്‍ക്കെല്ലാം പണം നല്‍കിയത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അതിഥികള്‍ക്ക് 100 രൂപ വീതം നല്‍കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

മൂന്ന് ദിവസങ്ങളിലായി ഗംഭീര ചടങ്ങുകളോടെയാണ് നാരായണന്‍ നമ്പൂതിരിയുടെ ഷഷ്ഠിപൂര്‍ത്തി ആഘോഷങ്ങള്‍ നടന്നത്. നിരവധി സിനിമാതാരങ്ങളും  ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം ഈ ആഘോഷത്തിന് പോകാഞ്ഞത് നഷ്ടമായി പോയെന്ന് കമന്റുകളും സോഷ്യല്‍ മീഡിയില്‍ പ്രത്യക്ഷപ്പെട്ടു.

സോമയാഗം, അതിരാത്രം തുടങ്ങിയ യജ്ഞങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചുട്ടുള്ളയാളാണ് നാരായണന്‍ നമ്പൂതിരി. ജ്യോതിഷ പണ്ഡിതന്‍ കൂടിയായ ഇദ്ദേഹത്തിന് നിരവധി ശിഷ്യന്മാരുണ്ട്. സ്‌പോണ്‍സര്‍മാരാണ് അതിഥികള്‍ക്കായി ഈ സമ്മാനം കരുതിവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം