കേരളം

'പി.​സി. ജോ​ർ​ജാ​ണ്, വ​രു​ന്ന​ത് വേ​ണ്ട​പ്പെ​ട്ട​യാ​ളാ​ണ്'; സിഐയെ ഫോണിൽ വിളിച്ചയാൾ പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പി സി ജോ​ർ​ജ് എം​എ​ൽ​എ​യാ​ണെ​ന്ന് പ​റ​ഞ്ഞ് സി​ഐയെ  ഫോ​ണി​ൽ വി​ളി​ച്ച് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പൊലീസ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ൻ​കു​ന്നം തോ​ണി​പ്പാ​റ മു​ത്തു​വ​യ​ലി​ൽ അ​നീ​ഷ് എ​സ് നാ​യ​ർ (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

ഭാ​ര്യ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ അ​നൂ​പി​നെ പൊ​ൻ​കു​ന്നം സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. ഈ ​കേ​സി​ൽ ഇ​യാ​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എം​എ​ൽ​എ​യു​ടെ പേ​രി​ൽ സിഐ വി കെ വിജയരാഘവന് വിളിയെത്തിയത്.'പി.​സി. ജോ​ർ​ജാ​ണ്, വ​രു​ന്ന​ത് വേ​ണ്ട​പ്പെ​ട്ട​യാ​ളാ​ണ്.. വേ​ണ്ട​തു​പോ​ലെ കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണം' എ​ന്നാ​യി​രു​ന്നു ഫോ​ണി​ലൂ​ടെ​യു​ള്ള നി​ർ​ദേ​ശം. 

 ഇ​തി​ൽ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് എം​എ​ൽ​എ​യെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​ദ്ദേ​ഹം വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് ബോ​ധ്യ​മാ​യി. സ്റ്റേ​ഷ​നി​ലെ​ത്തി​യ അ​നീ​ഷി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ താ​ൻ ത​ന്നെ​യാ​ണ് വി​ളി​ച്ച​തെ​ന്നും അ​മ്മ​യു​ടെ ഫോ​ണി​ൽ​നി​ന്നാ​ണ് ഇ​ത് ചെ​യ്ത​തെ​ന്നും സ​മ്മ​തി​ച്ചു. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി