കേരളം

നിയമസഭയില്‍ എന്‍ഡിഎ അംഗങ്ങളുടെ സമയം ചോദിച്ചുവാങ്ങി ലീഗ് എംഎല്‍എ; അന്തര്‍ധാര സജീവമാണെന്ന് ഇടതുപക്ഷം,യുഡിഎഫ് വെട്ടില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭയില്‍ ബിജെപിയുടെ സമയം ചോദിച്ചു വാങ്ങി സംസാരിച്ച് മുസ്‌ലിം ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍. എന്‍ഡിഎ അംഗങ്ങളായ പിസി ജോര്‍ജിന്റെയും ഒ രാജഗോപാലിന്റെയും സമയം ഷംസുദ്ദീന് നല്‍കിക്കൊണ്ടുള്ള കത്ത് സ്പീക്കര്‍ക്ക് നല്‍കി. മൂന്ന് മിനിറ്റ് സമയമാണ് എന്‍ഡിഎ അംഗങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഇതിനെ പരിഹസിച്ച് ഭരണകക്ഷി എംഎല്‍എമാര്‍ രംഗത്തെത്തി. ബിജെപിയുടെ സമയം ഉപയോഗിച്ചല്ല മുസ്‌ലിം ലീഗിന്റെ മഹത്വം പറയേണ്ടതെന്ന് എ പ്രദീപ് കുമാര്‍ എംഎല്‍എ പരിഹസിച്ചു. 

വളരെ ബാലിശമായ കാര്യങ്ങളാണ് ഇടതുപക്ഷം പറയുന്നത് എന്നും സൗഹൃദത്തിന്റെ പേരിലാണ് സമയം ചോദിച്ചു വാങ്ങിയത് എന്നുമായിരുന്നു ഇതിന് ഷംസുദ്ദീന്റെ മറുപടി. 

പിന്നാലെ ടിവി രാജേഷ്, എം സ്വരാജ് എന്നിവര്‍ ഷംസുദ്ദീന് എതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ബിജെപിയുടെ വോട്ട് വാങ്ങി ജയിച്ചവര്‍ സഭയില്‍ അവരുടെ സമയവും ചോദിച്ചു വാങ്ങുന്നു എന്ന് ടിവി രാജേഷ് പറഞ്ഞു. പ്രകടമായി അകലം പാലിക്കുമ്പോഴും അന്തര്‍ധാര സജീമാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. 

പിടി തോമസും ഒ രാജഗോപാലും ഒക്കെ പലപ്പോഴും ഒരുമിച്ചാണ് സഭയില്‍ വോക്കൗട്ട് നടത്തുക എന്നും അതിന്റെ തുടര്‍ച്ചയാണോയെന്നും എം സ്വരാജ് ചോദിച്ചു. എന്‍ഡിഎ അംഗങ്ങളുടെ സമയം ചോദിച്ചു വാങ്ങിയ നടപടിയില്‍ ലീഗിനകത്തും അമര്‍ഷമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി