കേരളം

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നുണ്ടായേക്കും; ജാമ്യം നിഷേധിച്ചാല്‍ ഉടന്‍ അറസ്റ്റിന് നീക്കം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വിധി ഇന്നുണ്ടായേക്കും. മുംബൈ ദിന്‍ഡോഷി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എം എച്ച് ഷെയ്ക്ക് ആണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറയുക. വിധി പുറപ്പെടുവിക്കുന്നതുവരെ ബിനോയിയുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. 

പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് പ്രതിഭാഗം ഇന്ന് കോടതിയില്‍ മറുപടി നല്‍കും. ബിനോയ് സ്വന്തം ഇ-മെയിലില്‍ നിന്നും അയച്ചുകൊടുത്ത വിമാന ടിക്കറ്റും വിസയും ഉപയോഗിച്ച് യുവതിയും കുഞ്ഞും ദുബായ് സന്ദര്‍ശിച്ച് മടങ്ങിയത് തെളിയിക്കുന്ന പാസ്‌പോര്‍ട്ട് രേഖകളാണ് യുവതി ഇന്നലെ  കോടതിയില്‍ ഹാജരാക്കിയത്. 

ബിനോയ്‌ക്കെതിരെ ദുബായിയില്‍ ക്രിമിനല്‍ കേസുള്ളതും യുവതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങള്‍ക്കാണ് വിശദമായ മറുപടി  പ്രതിഭാഗം ഇന്ന് മൂന്ന് മണിക്ക് നല്‍കുക. 

ഇരുവിഭാഗത്തിന്റെയും വാദവും സമര്‍പ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ച ശേഷമാകും കോടതി ജാമ്യഹര്‍ജിയില്‍ വിധി പറയുക. ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ഉടന്‍ അറസ്റ്റിലേക്ക് കടക്കാനാണ് മുംബൈ പൊലീസിന്റെ നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു