കേരളം

'മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പോലും നല്‍കുന്നില്ല' ; ഭാര്യയുടെ ചെലവ് വഹിക്കണമെന്ന പിഎസ് സി ചെയര്‍മാന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഔദ്യോഗിക യാത്രയില്‍ ഭാര്യയുടെ ചെലവു കൂടി വഹിക്കണമെന്ന പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീറിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍ക്കും ഇല്ലാത്ത അവകാശം പിഎസ്‌സി ചെയര്‍മാനു മാത്രം അനുവദിക്കാനാകില്ലെന്നാണ് സര്‍ക്കാരിന്റ നിലപാട്. ഇക്കാര്യം കുറിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു പൊതുഭരണവകുപ്പിനു കൈമാറി. 

ഇക്കാര്യം പൊതുഭരണ വകുപ്പ്  പിഎസ്‌സി സെക്രട്ടറിയെ രേഖാമൂലം അറിയിക്കും. ആവശ്യമെങ്കില്‍  ചെയര്‍മാന്റെ ഭാര്യക്ക് കൂടി ക്ഷണമുള്ള സമ്മേളനങ്ങളില്‍ ചെലവ് പരിഗണിക്കാമെന്നും ഫയലില്‍ കുറിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലെല്ലാം ചെയര്‍മാന് ഒപ്പം അനുഗമിക്കുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ ആണ് വഹിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സക്കീര്‍ സര്‍ക്കാരിനോട് ആവശ്യം ഉന്നയിച്ചത്.  

നിലവില്‍ ഔദ്യോഗിക വാഹനവും െ്രെഡവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം  രൂപ ശമ്പളവും, ഐഎഎസ് ജീവനക്കാരുടേതിന് തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി എയും പിഎസ് സി ചെയര്‍മാന് അനുവദിക്കുന്നുണ്ട്. പിഎസ്‌സിയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്ത കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍