കേരളം

സഹായ മെത്രാന്മാരെ പുറത്താക്കിയത് പ്രതികാര നടപടി; വൈദ‌ികരുടെ പ്രതിഷേധയോ​ഗം ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായ മെത്രാന്മാരെ പുറത്താക്കിയ നടപടിക്കെതിരെ വൈദികർ ഇന്ന് പ്രതിഷേധ യോഗം ചേരും.  സഹായ മെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെ സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെയാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ പ്രതിഷേധയോ​ഗം ചേരുന്നത്.  കർദിനാർ മാർ ജോർജ് ആലഞ്ചേരിയോടുള്ള വിയോജിപ്പ് യോ​ഗത്തിൽ പരസ്യമായി പ്രകടിപ്പിക്കും. 

ഇന്ന് രാവിലെ 10 മണിക്ക് കലൂർ റിന്യൂവൽ സെന്ററിൽ വച്ചാണ് വൈദീകർ യോ​ഗം ചേരുന്നത്. സഹായ മെത്രാന്മാർക്കെതിരെ ഉണ്ടായ നടപടി വത്തിക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്നും അത് കർദിനാളിന്റെ പ്രതികാര നടപടിയാണെന്നുമാണ് വൈദികരുടെ നിലപാട്. ഇത് രേഖാമൂലം വത്തിക്കാന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും പദ്ധതിയുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്