കേരളം

അബദ്ധം പറ്റി, കൊല്ലാന്‍ വേണ്ടിയല്ല മര്‍ദ്ദിച്ചതെന്ന് പൊലീസുകാരുടെ കുറ്റസമ്മതം; സിപിഒ റിമാന്‍ഡില്‍

സമകാലിക മലയാളം ഡെസ്ക്


ഇടുക്കി: പീരുമേട് സബ് ജയിലില്‍ ഹരിത ഫൈനാന്‍ഴ്‌സ് ഉടമ രാജ്കുമാര്‍ മരി്ച്ച കേസില്‍ എസ്‌ഐ കെ സാബു, ഡ്രൈവര്‍  സിപിഒ സജിമോന്‍ ആന്റണി എന്നിവരെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു. ക്രൈം
ബ്രാഞ്ച് പ്രത്യേക സംഘം പിടികൂടിയ എസ്‌ഐയും പൊലീസ് ഡ്രൈവറും ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തെളിവുകള്‍ ക്രൈംബ്രാഞ്ച് അക്കമിട്ടു നിരത്തിയതോടെ ഇരുവരും നിശബ്ദരായി.  കുമാറിനെ മര്‍ദിച്ചതായി ഇരുവരും സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.  അബദ്ധം പറ്റിയെന്നും, മര്‍ദനം കൊല്ലാന്‍ ഉദ്ദേശിച്ചല്ലെന്നും ഇരുവരും  മൊഴി നല്‍കിയത്രേ. 

കസ്റ്റഡിയിലെടുത്ത് രണ്ടു മണിക്കൂറിനുള്ളില്‍ കുറ്റസമ്മതം വന്നതോടെ രണ്ടു പേരുടെയും അറസ്റ്റു രേഖപ്പെടുത്തി.  ജീവിതം നശിച്ചെന്നും ഞങ്ങള്‍ക്കും കുടുംബമുണ്ടെന്നും ഇരുവരും ഉന്നത ഉദ്യോഗസ്ഥരോടു പറഞ്ഞു.  വായ്പത്തട്ടിപ്പിലൂടെ കുമാര്‍ കൈക്കലാക്കിയ പണം സൂക്ഷിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താനായിരുന്നു മര്‍ദനമെന്നും ഇരുവരും പറഞ്ഞു.  നെടുങ്കണ്ടം റസ്റ്റ് ഹൗസിലായിരുന്നു ചോദ്യം ചെയ്യല്‍. 

അതേസമയം അറസ്റ്റിലായ സിപിഒ സജിമോന്‍ ആന്റണിയെ റിമാന്‍ഡ് ചെയ്തു. പീരുമേട് മജിസ്‌ട്രേറ്റാണ് സജിമോനെ റിമാന്‍ഡ് ചെയ്തത്. 
സുരക്ഷ കണക്കിലെടുത്ത് സജീവിനെ ദേവികുളം സബ്ജയിലിലേക്ക് മാറ്റി. നെടുങ്കണ്ടം സ്്‌റ്റേഷന്‍ പരിധിയിലുള്ള പ്രതികള്‍ ജയിലിനുള്ളതിനാലാണ് നടപടികള്‍

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസുകാരുടെ വീട്ടില്‍ വിവരം അറിയിച്ചു. പ്രാതല്‍ വരുത്തി നല്‍കുകയും ചെയ്തു.ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ ക്യാംപ് ഹൗസ് കൂടിയാണ് നെടുങ്കണ്ടം റസ്റ്റ് ഹൗസ്. 

അവശനിലയില്‍ പീരുമേട് സബ് ജയിലിലെത്തിച്ച കുമാറിനെ 'നടയടി'ക്കു ശേഷമാണ് ഉള്ളില്‍ പ്രവേശിപ്പിച്ചതെന്ന് കൂടെയുണ്ടായിരുന്ന പൊലീസുകാരന്റെയും സഹതടവുകാരന്റെയും മൊഴി.  

ജയില്‍ രേഖകളില്‍ ഒപ്പിടുന്ന സമയത്ത് തളര്‍ന്ന്  നിലത്തിരുന്ന കുമാറിനെ ഹെഡ് വാര്‍ഡന്‍ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും  ഹെഡ് വാര്‍ഡന്‍ മദ്യപിച്ചിരുന്നതായും  ഇവര്‍ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ