കേരളം

സമരം ജനങ്ങളെ പറ്റിക്കാന്‍, ശബരിമലയില്‍ ബിജെപി ഒന്നും ചെയ്യില്ല: ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ബിജെപിയുടെ ശബരിമല സമരം ജനങ്ങളെ പറ്റിക്കാനാണെന്ന് ശശി തരൂര്‍ എംപി. ശബരിമല പ്രശ്‌ന പരിഹാരത്തിന് ഒന്നും ചെയ്യാന്‍ അവര്‍ക്ക് ഉദ്ദേശമില്ലെന്ന് തരൂര്‍ കുറ്റപ്പെടുത്തി.

ശബരിമലയില്‍ സുപ്രിം കോടതി  വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തുമോയെന്ന ചോദ്യത്തിന് കേന്ദ്ര നിയമ മന്ത്രി നല്‍കിയ മറുപടി ചൂണ്ടിക്കാട്ടിയാണ് ശശി തരൂരിന്റെ ട്വീറ്റ്. ശബരിമല വിഷയം സുപ്രിം കോടതിയുടെ പരിഗണിയിലാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമത്തില്‍ സുപ്രിം കോടതി വിധി മറികടക്കാന്‍ 2018ല്‍ കേന്ദ്രം നിയമം കൊണ്ടുവന്നിരുന്നെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമോയെന്ന, കോണ്‍ഗ്രസ് അംഗങ്ങളായ ആന്റോ ആന്റണിയുടെയും ശശി തരൂരിന്റെയും ചോദ്യങ്ങള്‍ക്കു മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. ചോദ്യത്തിനു നേരിട്ടു മറുപടി പറയാതെ ഇക്കാര്യം സുപ്രിം കോടതിയുടെ പരിഗണിയിലാണെന്നാണ് രവിശങ്കര്‍ പ്രസാദ് സഭയെ അറിയിച്ചത്. 

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നേരത്തെ ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ 2018 സെപ്തംബര്‍ ഒന്നിനു മുമ്പത്തെ നിലയില്‍ തുടരാന്‍ ലക്ഷ്യമിട്ടായിരുന്നു ബില്‍. ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ സഭ ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. ചര്‍ച്ചയ്‌ക്കെടുക്കേണ്ട സ്വകാര്യ ബില്ലുകളുടെ നറുക്കെടുപ്പില്‍ പ്രേമചന്ദ്രന്റെ ബില്ലിന് നറുക്കു വീണിരുന്നില്ല.

ശബരിമല ആചാര സംരക്ഷണത്തിന് ബില്‍ കൊണ്ടുവരണമെന്ന് നേരത്തെ ബിജെപി അംഗം മീനാക്ഷി ലേഖി സഭയില്‍ ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍