കേരളം

സഭാ തർക്കത്തിൽ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സഭാതര്‍ക്ക കേസില്‍ സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ആന്റണി ജോണ്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് പോകാനാവില്ല. കാരണം സുപ്രിംകോടതി ഉത്തരവില്‍ തന്നെ, വിധി നടപ്പാക്കുമ്പോള്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകരുതെന്ന് പറഞ്ഞിട്ടുണ്ട്. പള്ളികള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്രമസമാധാനപ്രശ്‌നങ്ങളില്ലാതെ, സമവായത്തിലൂടെ വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. മറ്റുതരത്തിലുള്ള ആക്ഷേപങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഭാതര്‍ക്കകേസില്‍ കോടതി വിധി നടപ്പാക്കുന്നത് വൈകിക്കുന്നത് ഇനിയും ക്ഷമിക്കാനാവില്ലെന്നും, ഇനിയും ഈ നില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ ജയിലില്‍ അടയ്ക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. സുപ്രിംകോടതിയുടെ ഈ താക്കീത് സര്‍ക്കാരിനേറ്റ തിരിച്ചടിയായാണ് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ അഭിപ്രായപ്പെട്ടത്. 

സഭാ തര്‍ക്കത്തില്‍ സുപ്രിം കോടതി വിധി നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തിയിരുന്നു. ശബരിമല കേസില്‍ സര്‍ക്കാര്‍ കാണിച്ച ശുഷ്‌കാന്തി, സഭാകേസില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്നില്ലെന്ന് കാതോലിക്ക ബാവ ആരോപിച്ചു. സുപ്രിംകോടതി വിധി അനുസരിച്ച് കട്ടച്ചിറ, വരിക്കോലി പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇനിയും കാലതാമസം തുടര്‍ന്നാല്‍ ഓര്‍ത്തഡോക്‌സ് സഭ കോടതിയെ സീമപിക്കുമെന്നും കാതോലിക്ക ബാവ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി