കേരളം

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ഒളിവിലുള്ള പൊലീസുകാര്‍ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തില്‍, അറസ്റ്റ് ഉടനെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് നടപടികള്‍ വേഗത്തിലാക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. പ്രതികള്‍ ഇരുവരും അന്വേഷണസംഘത്തിന്റെ  നിരീക്ഷണത്തിലാണെന്നും ഇന്നോ നാളെയെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. 

ഇതിനിടെ അറസ്റ്റിലായ എസ്‌ഐ സാബുവിന്റെയും, സിപിഒ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷ ഇന്ന് പീരുമേട് കോടതി പരിഗണിക്കും. ഈ സാഹചര്യത്തില്‍ ജാമ്യം കിട്ടാന്‍ ഇടയില്ലെന്നാണ് സൂചന. അതേസമയം രാജ്കുമാറിന്റെ മരണത്തില്‍ സാമ്പത്തിക തട്ടിപ്പ് അന്വേഷണവും പുരോഗമിക്കുകയാണ്. നിക്ഷേപകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘമിപ്പോള്‍. 

കോണ്‍ഗ്രസിന്റെ എസ്പി ഓഫീസ് മാര്‍ച്ചും ഇന്നു നടക്കും.  എസ്പിക്കെതിരെ നടപടിയെടുക്കുന്നത് വരെ പ്രക്ഷോഭ പരിപാടികള്‍ തുടരുമെന്നാണ് കോണ്‍ഗ്രസ് പക്ഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍