കേരളം

മലയാളം പാഠാവലി കരിഞ്ചന്തയിൽ; വില കൂട്ടി സിബിഎസ്ഇ സ്കൂളുകൾക്ക് വിൽക്കാൻ സംഘങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾ കേന്ദ്രീകരിച്ച് പുസ്തക കരിഞ്ചന്ത സജീവം. മലയാളം പഠിപ്പിക്കാൻ ഈ സ്കൂളുകൾ സംസ്ഥാന സർക്കാരിന്റെ മലയാളം പാഠാവലിയാണ് ഉപയോ​ഗിക്കുന്നത്. വില രേഖപ്പെടുത്തിയിട്ടില്ലാത്ത ഈ പുസ്തകങ്ങൾ സ്വകാര്യ പുസ്തക കച്ചവടക്കാർ സ്കൂളുകളുടെ പേരിൽ അനധികൃതമായി സംഘടിപ്പിച്ചു കൊള്ള വിലയ്ക്കു വിൽക്കുന്നു. 

സംസ്ഥാന വിദ്യാഭ്യാസ ​ഗവേഷണ പരിശീലന സമിതി (എസ് സിഇആർടിസി) ഇറക്കുന്ന ഈ പുസ്തകങ്ങൾ സ്വകാര്യ കച്ചവടക്കാർ വഴി വിൽക്കാൻ അനുമതിയില്ല. സിബിഎസ്ഇ സ്കൂളുകൾ  ഫെബ്രുവരിക്ക് മുൻപ് നേരിട്ട് സർക്കാരിന് ഓൺലൈൻ ഓർഡർ നൽകണമെന്നാണ് ചട്ടം. എന്നാൽ അടുത്ത അധ്യായന വർഷത്തെ കുട്ടികളുടെ എണ്ണം സംബന്ധിച്ച് ഫെബ്രുവരിയിൽ കൃത്യമായ കണക്കുണ്ടാകില്ല. പുസ്തകങ്ങൾ ഡിപ്പോകളിൽ പോയി എടുക്കണമെന്നതിനാലും സ്കൂളുകൾ ഇത്തരത്തിൽ ഓർഡർ നൽകാതെ സ്വകാര്യ പുസ്തക വിൽപ്പനക്കാരെ ആശ്രയിക്കുകയാണ്. 

സംസ്ഥാനത്തെ സർക്കാർ- എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ പാഠ പുസ്തകങ്ങളും എസ്എസ്എ ഫണ്ട് ഉപയോ​ഗിച്ചു സൗജന്യമായാണ് നൽകുന്നത്. ഒൻപത്, 10 ക്ലാസുകളിലെ മലയാളം പുസ്തകങ്ങൾക്കാകട്ടെ 50 രൂപയിൽ താഴെയാണു വില. എന്നാൽ ഇവ സിബിഎസ്ഇ വിദ്യാർഥികളുടെ കൈകളിലെത്തുമ്പോൾ 80- 120 രൂപയാണ് വില. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല