കേരളം

ഇല പറിക്കുന്നതിനിടെ വീട്ടമ്മയുടെ കണ്ണില്‍ ചൂണ്ടക്കൊളുത്ത് തുളഞ്ഞുകയറി ; ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വീട്ടുമുറ്റത്തെ കറിവേപ്പ് മരത്തില്‍നിന്ന് ഇല പറിക്കുന്നതിനിടെ, വീട്ടമ്മയുടെ കണ്ണില്‍  ചൂണ്ടക്കൊളുത്ത് തുളച്ചുകയറി. തോട്ടപ്പള്ളി നാലുചിറ തോണിപ്പറമ്പില്‍ സുധാകരന്റെ ഭാര്യ പുഷ്പയുടെ (52) കണ്ണിലാണ് ചൂണ്ടക്കൊളുത്ത് തുളച്ചുകയറിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.

മരത്തില്‍ കുടുങ്ങിക്കിടന്ന ചൂണ്ടക്കൊളുത്താണ് പുഷ്പയുടെ കണ്ണില്‍ തുളച്ചു കയറിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. വലതു കണ്‍പോളയ്ക്കും നേത്രഗോളത്തിനും ഇടയിലാണ് തുരുമ്പിച്ച ചൂണ്ടക്കൊളുത്ത് തറച്ചത്. വേദന കൊണ്ടു പുളഞ്ഞ പുഷ്പയെ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. 

ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വീട്ടമ്മയുടെ കണ്ണില്‍ തുളച്ചുകയറിയ ചൂണ്ടക്കൊളുത്ത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കാഴ്ച ശേഷിക്കു പ്രശ്‌നം വരാതെ നേത്രരോഗ ചികിത്സാ വിഭാഗം അസോഷ്യേറ്റ് പ്രഫ. ഡോ. മനോജ് വേണുഗോപാല്‍, അസി. പ്രഫസര്‍മാരായ ഡോ. സിജ, ഡോ. ധന്യ എന്നിവരുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. കൊളുത്തിന് 5 സെന്റിമീറ്റര്‍ നീളമുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍