കേരളം

നിയന്ത്രണം വിട്ട വാന്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞ് കയറി: രണ്ട് മരണം

സമകാലിക മലയാളം ഡെസ്ക്

അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ വാന്‍ മൂന്നു വാഹനങ്ങളിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. പുറക്കാട് പഞ്ചായത്ത് കരൂര്‍ മഠത്തില്‍പ്പറമ്പില്‍ സജി യൂസഫ്(55), തോപ്പില്‍ മുഹമ്മദ് ഹനീഫ്(60) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ പുറക്കാട് ജംഗ്ഷന് വടക്ക് കാവില്‍ ക്ഷേത്രത്തിനു മുന്നില്‍ ഇന്ന് രാവിലെ ഏഴേകാലോടെയായിരുന്നു അപകടം.

വാന്‍ നിയന്ത്രണം തെറ്റി തൊട്ടു മുന്നിലുണ്ടായിരുന്ന പാഴ്‌സല്‍ ലോറിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാഴ്‌സല്‍ ലോറി റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിലും എയ്‌സ് വാനിലുമിടിച്ചു. തുടര്‍ന്ന് ഈ രണ്ട് വാഹനങ്ങളെയും പാഴ്‌സല്‍ ലോറി മുന്നോട്ടു തള്ളിയെങ്കിലും എയ്‌സ് വാന്‍ മരത്തിലിടിച്ചു നില്‍ക്കുകയായിരുന്നു. 

എയ്‌സ് വാനിന്റെയും പാഴ്‌സല്‍ ലോറിയുടെയും ഇടയില്‍പ്പെട്ടാണ് സ്‌കൂട്ടര്‍ യാത്രക്കാര്‍ മരണപ്പെട്ടത്. അപകടസ്ഥലത്തുവെച്ചു തന്നെ സജി യൂസഫ് മരിച്ചു. ഇരുവാഹനത്തിന്റെയും ഇടയില്‍ കുടുങ്ങിക്കിടന്ന മുഹമ്മദ് ഹനീഫയെ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജെസി ബിയുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി